പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിനെ കോൺഗ്രസും എതിർത്തേക്കും: തീരുമാനം ഉടൻ

അഭിറാം മനോഹർ| Last Modified ശനി, 18 ഡിസം‌ബര്‍ 2021 (13:32 IST)
പെൺകുട്ടിയുടെ വിവാഹപ്രായം 21 വയസാക്കി നിജപ്പെടുത്താനുള്ള തീരുമാനത്തോട് അനുകൂലിക്കേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനം. വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച നടത്തിയാവും ഹൈക്കാമാൻഡ് വിഷയത്തിൽ തങ്ങളുടെ നിലപാട് പ്രഖ്യാപിക്കുക.

സര്‍ക്കാര്‍ പറയുന്ന ഉദ്ദേശലക്ഷ്യങ്ങളൊന്നും നേടാന്‍ പര്യാപ്തമല്ല എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. മഹിള കോണ്‍ഗ്രസ് നേതാക്കളോടും ഇത് സംബന്ധിച്ച് അഭിപ്രായം തേടിയിട്ടുണ്ട്. അതേസമയം ലീഗിന്റെ നിലപാട് എടുത്തചാട്ടമായെന്ന് വിലയിരുത്തുന്നവരും കോൺഗ്രസ് നിരയിലുണ്ട്. ഈ സാഹചര്യത്തിൽ എടുത്ത് ചാടിയുള്ള അഭിപ്രായ പ്രകടനം വേണ്ടെന്നാണ് പാർട്ടിയുടെ തീരുമാനം.

എന്തായാലും വിപുലമായ ചര്‍ച്ചകള്‍ നടത്തിയതിന് ശേഷം മാത്രം വിഷയത്തില്‍ നിലപാട് സ്വീകരിക്കാമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇതുമായി ബന്ധപ്പെട്ട യോഗങൾ ഞായറാഴ്‌ച ചേരാനാണ് നിശ്ചയിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :