തീവ്രപരിചരണ വിഭാഗത്തില്‍ നഴ്‌സുമാരുടേയും ജീവനക്കാരുടേയും നൃത്തം

അഹമ്മദാബാദ്:| Last Modified ചൊവ്വ, 20 ഒക്‌ടോബര്‍ 2015 (18:14 IST)
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി അഹമ്മദാബാദിലെ സോളാ സിവില്‍ ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നഴ്‌സുമാരുടേയും ജീവനക്കാരുടേയും നൃത്തം. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ കഴിയുന്നതും അണുവിമുക്തമായി സൂക്ഷിക്കേണ്ടതുമായ സ്ഥലത്താണ് സംഗീതത്തിന്റെ അകമ്പടിയോടെ ഗര്‍ബ നൃത്തച്ചുവടുകള്‍ വെച്ചത്.

മൊബൈല്‍ ഫോണ്‍ പോലും നിരോധിച്ചിട്ടുള്ള ഐസിയുവില്‍ നൃത്തം നടത്തിയത് ഇതിനകം വിവാദമായിട്ടുണ്ട്. സംഭവം വിവാദമായതോടെ അധികൃതര്‍ അറിഞ്ഞു കൊണ്ടല്ല ഇത്തരമൊരു സംഭവം നടന്നതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആശുപത്രി സുപ്രണ്ട് ഡോക്ടര്‍ എച്ച്‌കെ ബാസര്‍ പറഞ്ഞു.

അതീവപരിചരണം ആവശ്യമുള്ള മുറിക്കകത്ത് പാദരക്ഷകളും ഇട്ടുകൊണ്ടുള്ള നൃത്തത്തിന്റെ ദൃശ്യങ്ങള്‍ ഒരു ദേശീയ വാര്‍ത്താ ചാനലാണ് പുറത്ത് വിട്ടത്. ആശുപത്രിയിലെ പുതിയ ഡയാലിസിസ് കേന്ദ്രം സംസ്ഥാന ആരോഗ്യമന്ത്രി നിതിന്‍ഭായ് പട്ടേല്‍ ഉല്‍ഘാടനം ചെയ്ത് മടങ്ങിയതിനു പിന്നാലെയായിരുന്നു ജീവനക്കാരുടെ നൃത്തം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :