ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 20 ഒക്‌ടോബര്‍ 2015 (17:58 IST)
പാക്കിസ്ഥാനികൾക്കെതിരെ ശിവസേന നടത്തുന്ന പ്രതിഷേധങ്ങൾ അക്രമാസക്തമാകുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. കോൺഗ്രസ് നേതാവായ റാഷിദ് ആൽവിയാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിൽ പ്രവേശിക്കണമെങ്കിൽ ശിവസേനക്കാരുടെ കൈയിൽ നിന്നുള്ള വീസ വേണോയെന്ന് അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രിയാണ് ഇതിന് ഉത്തരം പറണമെന്നും റാഷിദ് ആല്‍വി ആവശ്യപ്പെട്ടു.
ഇവിടെയെത്തുന്ന പാക്കിസ്ഥാൻ പൗരൻമാരെ സംബന്ധിച്ചുള്ള നയമെന്താണോ അതു കർശനമായി പാലിക്കപ്പെടണം. കേന്ദ്രമാണ് ഇന്ത്യയിൽ പ്രവേശിക്കാനുള്ള വീസ ഒരാൾക്കു നൽകുന്നതെന്നും പിന്നെ ബലമായി അയാളെ തടയാനുള്ള അധികാരം ആർക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ മഹാരാഷ്ട്ര സർക്കാർ നിശബ്ദമായി ഇരുന്നു വീക്ഷിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തതെന്നും ഉദ്ധവ് താക്കറെയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും ആൽവി ചോദിച്ചു.