Last Updated:
ചൊവ്വ, 20 ഒക്‌ടോബര്‍ 2015 (18:15 IST)
ശിവ സേന ഉയര്‍ത്തിയ എതിര്‍പ്പുമൂലം പരിപാടി ഉപേക്ഷിക്കേണ്ടി വന്ന പാക് ഗായകന്‍ ഗുലാം അലി സന്നദ്ധനാണെങ്കില്‍ അദേ്ദഹത്തിന്റെ പരിപാടി കേരളത്തില്‍ നടത്താന്‍ ഡിവൈഎഫ് ഐ മുന്നിലുണ്ടാകുമെന്ന് എംബി രാജേഷ് എംപി. ഫേസ്ബുക്കിലൂടെയായിരുന്നു എം ബി രാജേഷിന്റെ പ്രതികരണം.
സാംസ്ക്കാരിക അസഹിഷ്ണുതക്കെതിരെ കലാകാരന്മാരുമായും സാംസ്ക്കാരിക പ്രവര്‍ത്തകരുമായും മതനിരപേക്ഷ ശക്തികളുമായും യോജിച്ച് ഡി.വൈ.എഫ്.ഐ രാജ്യവ്യാപകമായി പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോഡിയുടെ മൂക്കിനു ചുവടെ ദല്‍ഹിയിലെ പരിപാടിയും അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.