ഹൈദരാബാദ്|
സജിത്ത്|
Last Modified ബുധന്‍, 6 ഏപ്രില്‍ 2016 (11:50 IST)
സെല്‍ഫി എടുക്കുന്നതിനിടയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ഹൈദരാബാദിലെ
മൃഗശാലയില്‍ ഇന്നലെയാണ് സംഭവം നടന്നത്. പത്താംക്ലാസ് പരീക്ഷ അവസാനിച്ചതിനെതുടര്‍ന്ന് ഇന്നലെ സഹോദരിക്കും സഹോദരി ഭര്‍ത്താവിനുമൊപ്പം മൃഗശാലയില്‍ എത്തിയ പതിനാറുകാരനായ മഞ്ജീത് ചൗധരിയ്ക്കാണ് ദാരുണമായ അന്ത്യം സംഭവിച്ചത്.
ബട്ടര്‍ഫ്‌ളൈ പാര്‍ക്കിനടുത്തെത്തിയ മഞ്ജീത് സെല്‍ഫി എടുക്കാനായി തന്നെക്കാള്‍ മൂന്നിരട്ടിയോളം പൊക്കമുള്ള റോക്ക് ഫൗണ്ടന്റെ മുകളില്‍ കയറുകയായിരുന്നു. ഇതിനിടയില്‍ കാല്‍ തെന്നി വെള്ളത്തിലേക്ക് വീഴുകയും മഞ്ജീതിന്റെ തല പാറയില്‍ ഇടിയ്ക്കുകയും ചെയ്തു. ബോധം നഷ്ടപ്പെട്ടതിനെതുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃഗശാലയിലെ വൈദ്യുതി കമ്പിയില്‍ തട്ടിയതിനെ തുടര്‍ന്ന് ഷോക്കേറ്റാണ് കുട്ടിക്ക് അപകടം ഉണ്ടായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംശയകരമായ സാഹചര്യത്തിലുണ്ടായ മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ലോകത്തു നടന്ന സെല്‍ഫി മരണങ്ങളില്‍ പകുതിയിലേറെയും ഇന്ത്യയിലാണ് നടന്നതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.