അംഗനവാടിയില്‍ പാമ്പുകടിയേറ്റ് ബാലന്‍ മരിച്ചു

അംഗനവാടിയില്‍ പാമ്പുകടിയേറ്റ് ബാലന്‍ മരിച്ചു

തിരൂരങ്ങാടി| Last Updated: തിങ്കള്‍, 4 ഏപ്രില്‍ 2016 (13:42 IST)
മൂന്നര വയസുള്ള ബാലന്‍ അംഗനവാടിയില്‍ വച്ച് പാമ്പ് കടിയേറ്റ് മരിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കൊളപ്പുറം അസാദ് നഗര്‍ അംഗനവാടിയില്‍ ഉറങ്ങാന്‍ കിടന്ന ബാലനെയാണു പാമ്പ് കടിച്ചത്.

എന്നാല്‍ പാമ്പു കടിച്ച വിവരം ബാലനും അറിഞ്ഞ മട്ടുകാണിച്ചില്ല. വൈകിട്ട് മൂന്നര മണിക്ക് മാതാവ് ഉമ്മു സല്‍മ
കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ വന്നപ്പോള്‍ കുട്ടി തളര്‍ന്നു കിടന്ന് ഉറങ്ങുന്നതാണു കണ്ടത്.

വീട്ടിലേക്ക് കൊണ്ടുപോകും വഴി വായില്‍ നിന്ന് നുരയും പതയും വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :