കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു

കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞ ആന പാപ്പാനെ ആറ്റിലിട്ട് ചവിട്ടിക്കൊന്നു

തിരുവനന്തപുരം, ആന, മരണം thiruvananthapuram, elephant, death
തിരുവനന്തപുരം| Last Updated: ബുധന്‍, 6 ഏപ്രില്‍ 2016 (11:24 IST)
കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞ പാപ്പാനെ ആറ്റിലിട്ട് ചവിട്ടിക്കൊന്നു. കോട്ടയം
പാലാ വിളക്കുമാടം നെല്ലിയാനിക്കുന്നേല്‍ വീട്ടില്‍ മണിയന്‍ എന്ന കൃഷ്ണന്‍
(61) ആണ് കൊല്ലപ്പെട്ടത്.

കാരയ്ക്കാമണ്ഡപം പാലാ ടിംബേഴ്സ് ഉടമ മണിക്കുട്ടന്‍റെ ആന ഉണ്ണികൃഷ്ണന്‍ എന്ന ആനയാണു കഴിഞ്ഞ ദിവസം മലയിന്‍കീഴ് ഉത്സവത്തിനു എഴുന്നള്ളിപ്പ് കഴിഞ്ഞ് കരമന ആറ്റില്‍ കുളിപ്പിക്കാന്‍ എത്തിയപ്പോഴാണ് ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടി കൊന്നത്.

ആദ്യം കാലുകൊണ്ട് പാപ്പാനെ തട്ടിമാറ്റി. അപ്പോള്‍ ആറ്റില്‍ രണ്ട് പിടിയാനകളും അവയുടെ പാപ്പാന്‍മാരും ഉണ്ടായിരുന്നു. ആനയുടെ അസാധാരണമായ പെരുമാറ്റം കണ്ട് മണിയനോട് മാറിനില്‍ക്കാന്‍ പറഞ്ഞതിനിടയ്ക്ക് മുന്‍കാലുകൊന്‍റ് ആന മണിയന്‍റെ നെഞ്ചത്ത് ചവിട്ടിത്താഴ്ത്തി. അരയോളം വെള്ളത്തില്‍ ചവിട്ടിപ്പിടിച്ചു നിര്‍ത്തി.

മറ്റു പപ്പാന്മാര്‍ ആനയെ മെരുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വിവരമറിഞ്ഞ് ആനയുടെ ഉടമ ഓടിയെത്തി ആനയെ തളയ്ക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :