മകളെ പീഡിപ്പിച്ചു; പിതാവിനെതിരെ അമ്മയുടെ പരാതി

പീഡനം, കടുത്തുരുത്തി, പൊലീസ്, കോടതി rape, kaduthuruthy, police, court
കടുത്തുരുത്തി| Sajith| Last Modified ചൊവ്വ, 16 ഫെബ്രുവരി 2016 (15:15 IST)
സ്വന്തം മകളെ പിതാവ് പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ അമ്മയാണ് ഭര്‍ത്താവിന് എതിരെ
പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുട്ടിയുടെ മാതാവും പിതാവും തമ്മില്‍ ദീര്‍ഘനാളായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് ഇരുവരും വിവാഹ മോചനത്തിന് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മകളുടെ ഭാവി സുരക്ഷിതമാക്കുന്നതിനു വേണ്ടി ഇരുവരും ഒന്നിച്ച് ജീവിക്കുന്നതാണ് ഉചിതമെന്ന് കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് മകള്‍ക്കൊപ്പം ഇരുവരും താമസിച്ചുവരവെയാണ് ഈ പരാതി ഉയര്‍ന്നത്.

പരാതിയില്‍ അറുപത്തിരണ്ടുകാരനെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയേക്കും. ഭര്‍ത്താവില്‍നിന്ന് മാറി താമസിക്കുന്നതിന് വേണ്ടി ഭാര്യ കണ്ടെത്തിയ മാര്‍ഗമാണോ ഈ പരാതിയെന്നതും അന്വേഷിച്ചു വരുകയാണെന്ന് പൊലീസ് പറഞ്ഞു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :