സ്വര്‍ണ്ണക്കവര്‍ച്ച: ഉത്തര്‍പ്രദേശ് സ്വദേശി പിടിയില്‍

ബാംഗ്ലൂരു, രാജസ്ഥാന്‍, അറസ്റ്റ്, ആലുവ, പൊലീസ്
ആലുവ| Sajith| Last Modified ചൊവ്വ, 16 ഫെബ്രുവരി 2016 (10:08 IST)
കഴിഞ്ഞ ജനുവരിയില്‍ ബാംഗ്ലൂരില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന ടൂറിസ്റ്റ് ബസില്‍ നിന്ന് അഞ്ചര കിലോ സ്വര്‍ണ്ണം മോഷണം പോയതുമായി ബന്ധപ്പെട്ട കേസിലെ മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശി ഷെമീം അന്‍സാരി എന്ന 45 കാരനാണു പിടിയിലായത്.

ജനുവരി നാലാം തീയതി സ്വകാര്യ ട്രാവല്‍സില്‍ സഞ്ചരിച്ചിരുന്ന ബംഗളൂരു സോവന്‍ ജുവലേഴ്സ് ജീവനക്കാരനായ രാജസ്ഥാന്‍ സ്വദേശി മഹേഷ് കുമാര്‍ (30) സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണമായിരുന്നു മോഷണം പോയത്. ആറ് കിലോ സ്വര്‍ണ്ണം രണ്ട് പൊതികളിലായി സീറ്റിനു മുകളിലെ ബാഗില്‍ വച്ചിരുന്നു.

ട്രാവല്‍സില്‍ കൊച്ചിയിലേക്ക് ടിക്കറ്റെടുക്കുകയും തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ ഇറങ്ങിയവരെയും ലക്‍ഷ്യമിട്ടു നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്ന് 13 പവന്‍ സ്വര്‍ണ്ണവും സ്കോര്‍പ്പിയോ കാറും കണ്ടെടുത്തു.

സ്വര്‍ണ്ണം വിറ്റ പണം ഉപയോഗിച്ച് പത്ത് ഏക്കര്‍ തോട്ടം വാങ്ങിയതിന്‍റെ ബാക്കി തുക രണ്ട് കൂട്ടു പ്രതികളുമായി
വീതിച്ചെടുത്തു. ഇതില്‍ ഒരാള്‍ ഷെമീമിന്‍റെ മകനും മറ്റ് രണ്ട് പേര്‍ സഹോദരങ്ങളുമാണ്.

എസ് ഐ പി എ ഫൈസലിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഷെമീമിനെ ഉത്തര്‍പ്രദേശില്‍ നിന്നു പിടികൂടിയത്. കൂട്ടുപ്രതികളെ പിടികൂടാന്‍ വ്യാപക അന്വേഷണം ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :