കുപ്രസിദ്ധ ഗുണ്ട ജയന്ത് ലാല്‍ വീണ്ടും കരുതല്‍ തടങ്കലില്‍

ഇളങ്കാവ്, ചെറുവയ്ക്കല്‍, പൊലീസ്, കസ്റ്റഡി
തിരുവനന്തപുരം| Sajith| Last Modified ചൊവ്വ, 16 ഫെബ്രുവരി 2016 (10:46 IST)
ഗുണ്ടാ നിയമ പ്രകാരമുള്ള തടവില്‍ നിന്ന് പുറത്തിറങ്ങി ആറുമാസത്തിനുള്ളില്‍ വീണ്ടും ഒട്ടേറെ കുറ്റകൃത്യങ്ങളില്‍പെട്ട കുപ്രസിദ്ധ ഗുണ്ടയെ പൊലീസ് വീണ്ടും കരുതല്‍ തടങ്കലിലാക്കി. മെഡിക്കല്‍ കോളേജ് ഇളങ്കാവ് ലെയിന്‍ മയൂരാവതിയില്‍ ജയന്ത് ലാല്‍ എന്ന 32 കാരനെയാണ് തടവിലാക്കിയത്.

കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുത്ത് ഗുണ്ടാ നിയമ പ്രകാരം തടങ്കലിലടച്ചത്. ആറുമാസത്തേക്കാണ് തടവ്. ചെറുവയ്ക്കല്‍ സ്വദേശി അനിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് ഉള്‍പ്പെടെ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ മാത്രം ഇയാള്‍ക്കെതിരെ എട്ടോളം കേസുകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :