സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശുവിനെ എലി കടിച്ചു കൊന്നു

സര്‍ക്കാര്‍ ആശുപത്രി , നവജാത ശിശു , നവജാത ശിശുവിനെ എലി കടിച്ചു കൊന്നു
ഹൈദ്രാബാദ്| jibin| Last Modified വ്യാഴം, 27 ഓഗസ്റ്റ് 2015 (09:50 IST)
സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശുവിനെ എലി കടിച്ചു കൊന്നു. ഗുണ്ടൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു സംഭവം നടന്നത്. ആശുപത്രിയിലെ ഐസിയുവിനുള്ളില്‍ വെന്റിലേറ്ററിലായിരുന്ന രണ്ട് ദിവസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയാണ്
എലിയുടെ കടിയേറ്റ് മരിച്ചത്.

ഹൈദ്രാബാദില്‍ നിന്ന് 270 കിലോമീറ്റര്‍ അകലെയുള്ള ഗുണ്ടൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ണ്ട് ദിവസം മാത്രം പ്രായമുള്ള കുട്ടി അമ്മയ്‌ക്കൊപ്പം വാര്‍ഡിലായിരുന്നു. എന്നാല്‍ കുട്ടിയുടെ കൈവിരല്‍ എലി കടിച്ച് മുറിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കള്‍ സംഭവം അധികൃതരെ അറിയിക്കുകയും കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. തുടര്‍ന്ന് കുട്ടി മരിക്കുകയായിരുന്നു. വെന്റിലേറ്ററിലേക്ക് മാറ്റിയ കുട്ടിയെ അവിടെ വച്ചും എലി കടിച്ചെന്നും ആരോപണമുണ്ട്.

എന്നാല്‍ കുട്ടിക്ക് യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടായിരുന്നുവെന്നും ഓപ്പറേഷനു ശേഷമുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഐസിയുവില്‍ എലിക്കെണി ഉണ്ടായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :