ആശുപത്രി ചെലവ് അടച്ചില്ല, അമ്മയറിയാതെ നവജാത ശിശുവിനെ ജീവനക്കാര്‍ വിറ്റു കാശാക്കി

ഹൈദരാബാദ്| VISHNU N L| Last Modified വെള്ളി, 26 ജൂണ്‍ 2015 (19:35 IST)
ആശുപത്രി ചെലവ് അടയ്ക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് നവജാത ശിശുവിനെ അമ്മയറിയാതെ ആശുപത്രി അധികൃതര്‍ വിറ്റു. തെലങ്കാനയിലെ സൂര്യപെട്ടിൽ നിന്നാണ് ഞെട്ടിക്കുന്ന ഈ വാർത്ത പുറത്തുവരുന്നത്. രണ്ടു പെണ്‍കുട്ടികൾക്കു ശേഷം ആൺകുട്ടിക്കു വേണ്ടി കാത്തിരുന്ന ക്കുഞ്ഞിന്റെ അമ്മയ്ക്ക് ഇത്തവണയും പെണ്‍കുഞ്ഞ് പിറന്നതൊടെ കുഞ്ഞിനെ കാണാൻ ഭർത്താവു പോലും എത്തിയില്ല.

ആശുപത്രിയിൽ ബില്ലടയ്ക്കാനും കഴിഞ്ഞില്ല. ഒടുവിൽ പണമുണ്ടാക്കാൻ കുഞ്ഞിനെ ആശുപത്രിയിലേൽപ്പിച്ചുപോയ അമ്മ തിരികെയെത്തിയപ്പോൾ കുഞ്ഞിനെ ആശുപത്രിക്കാർ വിറ്റു. ബില്ലടയ്ക്കാൻ 25,000 രൂപയുമായി എത്തിയപ്പോഴാണ് കുഞ്ഞിനെ മൂന്നു ദിവസം മുൻപ് ഛത്തിസ്ഗഡിലുള്ള കുട്ടികളില്ലാത്ത ദമ്പതികൾ ദത്തെടുത്തതായി അറിഞ്ഞത്.

ചൊവ്വാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയില്ലാതെ വീട്ടിലേക്കു മടങ്ങില്ലെന്നു പറഞ്ഞ ദമ്പതികൾ ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ചു. പ്രദേശവാസികൾ അറിയിച്ചതനുസരിച്ചു വനിതാ, ശിശു ക്ഷേമ വകുപ്പും പൊലീസും അന്വേഷണമാരംഭിച്ചു. ആശുപത്രിയിലെ ചില ജീവനക്കാരാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ അനുമാനം. കുഞ്ഞിനെ ഛത്തിസ്ഗഡിൽ നിന്നു തിരികെ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :