നവജാത ശിശു ഗര്‍ഭിണിയായി!!!

നവജാത ശിശു, ചൈന, ഭ്രൂണം
ബീജിംഗ്‌| vishnu| Last Modified തിങ്കള്‍, 9 ഫെബ്രുവരി 2015 (15:58 IST)
ഗര്‍ഭിണിയാകുക എന്നുള്ളത് വിവാഹിതരായ സ്ത്രീകള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യമാണ്. അവിവാഹിതര്‍ക്കും കൌമാരകാരികള്‍ക്കും അത് നാണക്കേടുമുണ്ടാക്കുന്നു. എന്നാല്‍ പിറന്ന വീണതു തന്നെ ഗര്‍ഭിണിയായിട്ടാണെങ്കിലൊ? അങ്ങനെയുമുണ്ടായി. പക്ഷേ ചൈനയിലാണ് സംഭവം എന്നുമാത്രം. ചൈനയുടെ ഭാഗമായ ഹോങ്കോങിലാണ് ഈ അത്യപൂര്‍വമായ മെഡിക്കല്‍ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചൈനീസ് ദമ്പതികള്‍ക്ക്
പിറന്ന കുഞ്ഞിന്റെ വയറ്റില്‍ മറ്റൊരു ഭ്രൂണം വളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. കുഞ്ഞിന്റ്രെ ശരീരത്തില്‍ ഭ്രൂണം രൂപപ്പെടാന്‍ തുടങ്ങിയിട്ട് 8 മുതല്‍ 10
ആഴ്ചവരെയായിരുന്നു. കൈകാലുകളും വാരിയെല്ലും ആമാശയവും ഈ ഭ്രൂണത്തില്‍ രൂപപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ജനിച്ചിട്ട് മൂന്നാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ ഓപ്പറേഷന് വിധേയമാക്കി വളര്‍ന്നുകൊണ്ടിരുന്ന് ഭ്രൂണത്തിനെ എടുത്തുകളഞ്ഞു. 'ഫീറ്റസ്‌ ഇന്‍ ഫെറ്റു' (ജനിച്ചിട്ടില്ലാത്ത കുഞ്ഞില്‍ ഭ്രൂണം വളരുന്ന അവസ്‌ഥ) എന്ന ജനിതക തകരാറാണ്‌ ഈ അവസ്ഥയ്ക്ക് കാരണം.

ഹോങ്കോങ്ങിലെ ക്യൂന്‍സ്‌ എലിസബത്ത്‌ ആശുപത്രിയിലാണ്‌ ഭ്രൂണം നീക്കം ചെയ്യുന്നതിനുള്ള ശസ്‌ത്രക്രിയ നടത്തിയത്‌. ഗര്‍ഭസ്‌ഥ ശിശുവിന്റെ വയറ്റില്‍ വളരുന്ന ഭ്രൂണം തീരെ ചെറുതായിരുന്നതിനാലാണ് ഗര്‍ഭകാലത്ത് ഈ അവസ്ഥ കണ്ടെത്താന്‍ സാധികാതെ പോകുന്നത്. 500,000 നവജാത ശിശുക്കളില്‍ ഒരാളിലാണ്‌ ഈ അപൂര്‍വ ജനിതക വൈകല്യം ഉണ്ടാകുന്നത്‌. ലോകത്ത്‌ ഇതുവരെ ഇത്തരത്തിലുള്ള 200 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നവജാത ശിശുക്കളില്‍ ഈ ജനിതക വൈകല്യം രൂപപ്പെടുന്നതിന്റെ യഥാര്‍ത്ഥ കാരണം ഇന്നും കണ്ടെത്തിയിട്ടില്ല.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :