സ്വവർഗാ‌നുരാഗം ഒരാളെ ജോലിയിൽ നിന്നും പിരിച്ചുവിടാനുള്ള കാരണമല്ല: അലഹബാദ് ഹൈക്കോടതി

അഭിറാം മനോഹർ| Last Modified ബുധന്‍, 10 ഫെബ്രുവരി 2021 (14:48 IST)
സ്വവർഗാനുരാഗിയാണെന്ന കാരണത്താൽ ഒരാളെ ജോലിയിൽ നിന്നും പിരിച്ചുവിടുന്നത് തെറ്റാണെന്ന് അലഹബാദ് ഹൈക്കോടതി. ലൈംഗിക ചായ് വെന്നത് ഒരാളുടെ സ്വകാര്യമായ കാര്യമാണെന്നും സ്വകാര്യതാ സംരക്ഷണം മൗലികാവകാശമാണെന്നും കോടതി ഓർ‌മിപ്പിച്ചു. യുപിയിലെ ബുലന്ദ്ഹറില്‍ സ്വവർഗാനുരാഹിയാണെന്ന് കാരണത്താൽ ഹോം ഗാര്‍ഡിനെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി പരാമർശം.

2019 ജൂണിലാണ് കേസിനാസ്‌പദമായ സംഭവം. തന്റെ പങ്കാളിയുമായുള്ള വീഡിയോ പുറത്തായതിനെ തുടർന്നാണ് ഗാർഡിനെ ജോലിയിൽ നിന്നും നീക്കിയത്. ഈ നടപടി ഹൈക്കോടതി തടയുകയും അദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുക്കാൻ ഉത്തരവിടുകയും ചെയ്തു. അധാര്‍മികമായ ലൈംഗികപ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിനെത്തുടര്‍ന്നാണ്
പുറത്താക്കിയതെന്നായിരുന്നു ജില്ലാ കമാന്‍ഡന്റിന്റെ വിശദീകരണം. എന്നാല്‍ സുപ്രീംകോടതി വിധിയെ മറികടന്നുകൊണ്ടുള്ളതാണ് പിരിച്ചുവിടല്‍ നടപടിയെന്ന് അലഹബാദ് ഹൈക്കോടതി
നിരീക്ഷിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :