സംസ്ഥാനത്ത് മൂന്ന് മാസത്തിനിടെ വിവിധ വകുപ്പുകളില്‍ സ്ഥിരപ്പെടുത്തിയത് 456 പേരെ

അഭിറാം മനോഹർ| Last Updated: ശനി, 6 ഫെബ്രുവരി 2021 (13:12 IST)
സംസ്ഥാനത്ത് പിൻവാതിൽ നിയമനം വഴി മൂന്ന് മാസത്തിനിടെ സ്ഥിരപ്പെടുത്തിയത് 456 പേരെയെന്ന് റിപ്പോര്‍ട്ടുകള്‍.
ധന-നിയമ വകുപ്പുകളുടെ എതിർപ്പ് മറികടന്ന്കൊണ്ടാണ് നിയമനമെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്.കേരളത്തിൽ ലക്ഷക്കണക്കിന് പേർ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ തൊഴിൽ കാത്ത് കിടക്കുമ്പോഴാണ് സർക്കാരിന്റെ പിൻവാതിൽ നിയമനമെന്നും ആരോപണമുയരുന്നു.

24-12-2020 ലെ മന്ത്രിസഭായോ​ഗത്തിൽ 4,441 -ാം ഇനമായി വന്നിട്ടുള്ളതിൽ സ്ഥിരപ്പെടുത്തിയത് 10 പേരെയാണ്. പത്ത് പേരെയാണ്. ഫോറസ്ററ് ഇൻഡസ്ട്രീസിൽ മൂന്ന് പേരെയും, കെൽട്രോണിൽ 296 പേരെയും, കേരളാ ബ്യൂറോ ഇൻഡസ്ട്രിയൽ പ്രമോഷണിൽ ആറ് പേരെയും, ഭൂജലവകുപ്പിൽ 25പേരെയും, സി-ഡിറ്റിൽ 114 പെരയുമാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ സ്ഥിരപ്പെടുത്തിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :