1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Hiv patient was killed

ഭാര്യക്ക് എച്ച്‌ഐവി ആണെന്ന് അറിഞ്ഞതിലെ പിരിമുറുക്കം; ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി

Hiv
ഭാര്യക്ക് എച്ച്‌ഐവി പോസിറ്റിവാണെന്ന് അറിഞ്ഞതിലെ പിരിമുറുക്കം മൂലം ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. കര്‍ണാടക റെണബെന്നൂരിലാണ് സംഭവം. ഒന്‍പതുവര്‍ഷം മുന്‍പാണ് ഇരുവരും വിവാഹം കഴിക്കുന്നത്. യുവതിയുടെ രണ്ടാം വിവാഹമായിരുന്നു. ഇരുവര്‍ക്കും ഒന്‍പതും ആറും വയസുള്ള രണ്ടു പെണ്‍കുട്ടികളാണ് ഉള്ളത്.
 
നാലുവര്‍ഷം മുന്‍പാണ് യുവതിക്ക് എയ്ഡ്‌സ് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതിന്റെ പിരിമുറുക്കത്തിലായിരുന്നു ഇരുവരും. ഇതാണ് ഭര്‍ത്താവായ യുവാവിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
നാളെമുതല്‍ സംസ്ഥാനത്ത് സൗജന്യ ക്രിസ്മസ് കിറ്റ് വിതരണം ആരംഭിക്കും