അനുബന്ധ വാര്‍ത്തകള്‍
- ആഷിഖി നായകൻ രാഹുൽ റോയിക്ക് മസ്തിഷ്കാഘാതം: ആശുപത്രിയിൽ പ്രവേശിപ്പിച്ചു
- ക്രിസ്മസ് ഇത്തവണ ഹോട്ടാകും: റിച്ച ഛദ്ദയുടെ ഷക്കീല തിയേറ്റർ റിലീസിന് തയ്യാറെടുക്കുന്നു
- "ഇതുവരെ ഞാൻ കണ്ടതിൽ ഏറ്റവും മനോഹരമായ സ്ഥലമാണിത്" - പ്രിയപ്പെട്ട ലൊക്കേഷനെക്കുറിച്ച് പ്രിയദർശൻ
- നിനക്ക് അഭിനയിക്കാൻ അറിയില്ലെന്ന് കമന്റ്, വായടപ്പിച്ച് തപ്സി
- നായകന്റെ ഭാര്യയ്ക്ക് ഇഷ്ടപ്പെട്ടില്ല, എന്നെ പടത്തില്‍ നിന്ന് ഒഴിവാക്കി: തുറന്നടിച്ച് തപ്സി
നടി ഊർമ്മിള മണ്ഡോദ്‌ക്കർ ശിവസേനയിൽ ചേർന്നു
കോൺഗ്രസ് വിട്ട ബോളിവുഡ് നടി ഊർമ്മിള ശിവസേനയിൽ ചേർന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയിൽ നടന്ന ചടങ്ങിൽ ഊർമ്മിള പാർട്ടി അംഗത്വം സ്വീകരിച്ചു. ഗവർണറുടെ ക്വാട്ടയിൽ സംസ്ഥാന ലെഗിസ്ലേറ്റിവ് കൗൺസലിലേക്ക് വൈകാതെ ഊർമ്മിള തെരഞ്ഞെടുക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ഊർമിള പരാജയപ്പെട്ടിരുന്നു. അതിന് പിന്നാലെ തന്നെ അവർ പാർട്ടി വിടുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് നടി ശിവസേനയിൽ ചേർന്നത്. 2019 മാർച്ചിൽ കോൺഗ്രസിൽ ചേർന്ന ഊർമ്മിള 2019 സെപ്റ്റംബറിലാണ് പാർട്ടിയിൽ നിന്നും രാജിവെച്ചത്.