അമരാവതി|
Last Modified ഞായര്‍, 22 ജനുവരി 2017 (09:59 IST)
ആന്ധ്രപ്രദേശില്‍ ട്രയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 32 പേര്‍ മരിച്ചു. അമ്പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജഗ്‌ദല്‍പുര്‍ - ഭുവനേശ്വര്‍ ഹിരാഖണ്ഡ് എക്സ്പ്രസ് ആണ് പാളം തെറ്റിയത്.
ആന്ധ്ര - ഒഡീഷ അതിര്‍ത്തിയിലെ കുനേരു സ്റ്റേഷന് സമീപം ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. ട്രയിനിന്റെ എഞ്ചിനും രണ്ട് ജനറല്‍ കോച്ചുകള്‍, രണ്ട് സ്ലീപ്പര്‍ കോച്ചുകള്‍, ഒരു ത്രീ ടയര്‍ എ സി കോച്ച്, ഒരു ടു ടയര്‍ എ സി കോച്ചുമാണ് പാളം തെറ്റിയത്.
ഛത്തിസ്‌ഗഡിലെ
ജഗ്‌ദല്‍പുരില്‍ നിന്ന് ഒഡീഷയിലെ ഭുവനേശ്വറിലേക്ക് വരികയായിരുന്നു ട്രയിനാണ് അപകടത്തില്‍പ്പെട്ടത്. ഒഡീഷയിലെ റായിഗഡില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെയാണ് അപകടം ഉണ്ടായത്.