ന്യൂഡല്‍ഹി|
Last Modified ബുധന്‍, 23 നവംബര്‍ 2016 (14:24 IST)
തീവണ്ടി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നപ്പോള്‍ ഇത്രയും കാലം കൊടുത്തിരുന്ന സര്‍വ്വീസ് ചാര്‍ജ് ഇനിമുതല്‍ കൊടുക്കണ്ട. ബുധനാഴ്ച മുതലാണ് സര്‍വ്വീസ് ചാര്‍ജ് ഇല്ലാതെ ഓണ്‍ലൈന്‍ ആയി ട്രയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുക. രാജ്യത്ത് നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് പൊതുജനം പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് ഐ ആര്‍ സി ടി സിയുടെ പുതിയ നടപടി.
നവംബര്‍ 23 മുതല്‍ ഡിസംബര്‍ 31 വരെയാണ് സര്‍വ്വീസ് ചാര്‍ജ് ഇല്ലാതെ ഓണ്‍ലൈന്‍ ആയി ട്രയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുക. റയില്‍വേ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്.
ഐ ആര്‍ സി ടി സി വെബ്‌സൈറ്റ് വഴി സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 20 രൂപയും എ സി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 40 രൂപയുമായിരുന്നു സര്‍വ്വീസ് ചാര്‍ജ് ആയി ഈടാക്കിയിരുന്നത്.