വിമാനത്താവളം അടച്ചു; ട്രയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു; സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു: ചെന്നൈ വര്‍ധയെ നേരിട്ട രീതികള്‍

ചെന്നൈ വര്‍ധ കൊടുങ്കാറ്റിനെ നേരിട്ട വഴികള്‍

ചെന്നൈ| Last Modified തിങ്കള്‍, 12 ഡിസം‌ബര്‍ 2016 (15:18 IST)
അപ്രതീക്ഷിതമായി എത്തിയ വര്‍ധ കൊടുങ്കാറ്റിനെ സര്‍വ്വസന്നാഹങ്ങളും ഒരുക്കിയാണ് ചെന്നൈ മഹാനഗരം നേരിട്ടത്. ഞായറാഴ്ച വൈകുന്നേരം തന്നെ പൊതു അവധി പ്രഖ്യാപിച്ചു. സ്കൂളുകള്‍ക്കും കോളജുകള്‍ക്കും ജോലി സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച സര്‍ക്കാര്‍ സ്വകാര്യ കമ്പനികളോടും അവധി നല്കാന്‍ ആവശ്യപ്പെട്ടിരുന്നു. പുതുച്ചേരിയിലും സ്കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധിയാണ്.

ഞായറാഴ്ച രാത്രി തുടങ്ങിയ ചെറിയ കാറ്റും മഴയും തിങ്കളാഴ്ച രാവിലെയോടെ ശക്തി പ്രാപിക്കുകയായിരുന്നു. കാറ്റ് ശക്തി പ്രാപിച്ചതോടെ ചെന്നൈ വിമാനത്താവളം അടച്ചു. ചെന്നൈയില്‍ നിന്ന് പുറപ്പെടേണ്ട വിമാനങ്ങള്‍ റദ്ദു ചെയ്തു. ചെന്നൈയിലേക്ക് എത്തേണ്ട വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. കാറ്റ് ശക്തമായതോടെ സബര്‍ബന്‍ ട്രയിനുകള്‍ റദ്ദു ചെയ്തു.

ഹെല്‍പ് ലൈന്‍ നമ്പറുകള്‍ - ആന്ധ്രപ്രദേശ്: 0866-2488000, തമിഴ് നാട്: 044-28593990 , ചെന്നൈ: 25619206, 25619511, 25384965. അവധി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഐ ടി സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് വര്‍ക് ഫ്രം ഹോം ഓപ്‌ഷന്‍ നല്കി.

ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാലുമണി വരെയുള്ള സമയത്ത് പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കിയിരുന്നു. മത്സ്യത്തൊഴിലാളികളോട് രണ്ടു ദിവസത്തേക്ക് കടലില്‍ പോകരുതെന്ന കര്‍ശന നിര്‍ദ്ദേശവും നല്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :