ചെന്നൈയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് വെറും അരമണിക്കൂര്‍ കൊണ്ട് എത്താം; അതിവേഗയാത്ര റോഡില്‍ തന്നെ

ചെന്നൈയില്‍ നിന്ന് ബാംഗ്ലൂര്‍ എത്താന്‍ വെറും അരമണിക്കൂര്‍

ചെന്നൈ| Last Updated: തിങ്കള്‍, 16 ജനുവരി 2017 (15:26 IST)
ചെന്നൈയില്‍ നിന്ന് ബംഗ്ലൂരിലേക്ക് വെറും അരമണിക്കൂര്‍ ദൂരം. ഈ അരമണിക്കൂര്‍ റോഡിലൂടെയാണെന്ന് അറിയുമ്പോള്‍ ആണ് അമ്പരപ്പ് കൂടുക. യു എസ്
വ്യവസായിയായ എലൊന്‍ മസ്ക് ആണ് ഇക്കാര്യം വ്യക്തമാക്കി ഒരു പ്രൊജക്‌ട് കേന്ദ്രസര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്. എലൊന്‍ മസ്കിന്റെ നേതൃത്വത്തിലുള്ള യു എസ് ആസ്ഥാനമായുള്ള ഹൈപ്പര്‍ലൂപ് ആണ് അതിവേഗ റോഡ് ഗതാഗത പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

പദ്ധതി നടപ്പായാല്‍ ചെന്നൈയില്‍ നിന്ന് ആളുകള്‍ക്ക് 30 മിനുറ്റ് കൊണ്ട് ബംഗളൂരുവില്‍ എത്താന്‍ കഴിയും. എന്നാല്‍, മുംബൈയില്‍ എത്താന്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ സമയം വേണം. താല്പര്യമുള്ള റൂട്ടുകള്‍ കമ്പനി സമര്‍പ്പിച്ചിരുന്നു. ഇതില്‍ ചെന്നൈ - ബംഗളൂരു, ചെന്നൈ - മുംബൈ, ബംഗളൂരു - തിരുവനന്തപുരം, മുംബൈ - ഡല്‍ഹി എന്നീ റൂട്ടുകള്‍ ആണ് ഉള്‍പ്പെട്ടിട്ടുള്ളത്.

അതിവേഗ റോഡുഗതാഗതത്തിന്റെ ആദ്യഘട്ടം ദുബായിലും അബുദാബിയിലും അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ നടപ്പാക്കും. ഇതോടെ, ഇവിടുത്തെ യാത്രാസമയം, 90 മിനിറ്റില്‍ നിന്ന് 12 മിനിറ്റില്‍ എത്തും.

അതേസമയം, ഒരു കിലോമീറ്റര്‍ ഹൈസ്പീഡ് ലൈന്‍ നിര്‍മ്മിക്കുന്നതിന് 300 കോടി രൂപ വേണ്ടിവരുമെന്നാണ് ഹൈപ്പര്‍ലൂപ്പ് കണക്കാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :