ഹിമാചലിലെ മഴക്കെടുതി: 10,000 കോടിയുടെ നാശനഷ്ടം, ജീവൻ നഷ്ടമായത് 74 പേർക്ക്

അഭിറാം മനോഹർ| Last Modified വെള്ളി, 18 ഓഗസ്റ്റ് 2023 (10:08 IST)
കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ മരിച്ചവരുടെ എണ്ണം 74 ആയി. ഇന്നലെ രക്ഷാപ്രവര്‍ത്തകര്‍ പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന ശിവക്ഷേത്രത്തില്‍ നിന്നും മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയിരുന്നു. 3 ശക്തമായ മണ്ണിടിച്ചിലുകളെ തുടര്‍ന്ന് ഷിംലയില്‍ മാത്രം 21 പേര്‍ മരണപ്പെട്ടിരുന്നു.

മണ്‍സൂണിനെ തുടര്‍ന്ന് കഴിഞ്ഞ 55 ദിവസങ്ങളിലായി 113 മണ്ണിടിച്ചില്‍ സംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിഡബ്ല്യുഡിക്ക് 2500 കോടിയും നാഷണല്‍ ഹൈവേ അതോറിറ്റിക്ക് 1,000 കോടിയുടെയും നാശനഷ്ടമാണ് ഇതുമൂലം ഉണ്ടായത്. പലയിടത്തും റെയില്‍വേ ട്രാക്കുകള്‍ പൂര്‍ണ്ണമായും തന്നെ ഒലിച്ചുപോയി. പ്രളയത്തില്‍ നിന്നും സംസ്ഥാനത്തെ തിരികെയെത്തിക്കുന്നത് പ്രയാസകരമായ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖു കഴിഞ്ഞ ദിവസം പറഞ്ഞു. കഴിഞ്ഞ ഞായര്‍ മുതല്‍ 3 ദിവസം തുടര്‍ച്ചയായ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. ജൂണ്‍ 24 മുതലുള്ള കണക്കുകള്‍ പ്രകാരം 217 പേരാണ് സംസ്ഥാനത്ത് മഴക്കെടുതിയുടെ ഭാഗമായി മരണപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :