അഭിറാം മനോഹർ|
Last Modified ബുധന്‍, 16 ഓഗസ്റ്റ് 2023 (17:02 IST)
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മിതമായ നേരിയ തോതില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഹിമാലയന്‍ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന മണ്‍സൂണ്‍ പാത്തി ഓഗസ്റ്റ് 18ഓടെ തെക്ക് ഭാഗത്തേക്ക് മാറി സാധാരണ സ്ഥാനത്തേക്ക് തിരിച്ചെത്തും. ഓഗസ്റ്റ് പതിനെട്ടോടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും.
അതേസമയം സംസ്ഥാനത്തെങ്ങും ശക്തമായ
മഴ മുന്നറിയിപ്പുകളില്ല. ഇന്ന് മുതല്‍ ഇരുപതാം തീയ്യതി വരെ ഇടുക്കി,എറണാകുളം,തൃശൂര്‍,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോഡ് ജില്ലകളിലാണ് മഴസാധ്യത അറിയിച്ചിട്ടുള്ളത്. കേരള കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.