നോട്ട് പിന്‍വലിക്കലിനോട് സഹകരിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് നന്ദി; പ്രധാനമന്ത്രിയുടെ നന്ദിപ്രകടനം ജപ്പാനില്‍ നിന്ന്

പ്രധാനമന്ത്രിയുടെ നന്ദിപ്രകടനം ജപ്പാനില്‍ നിന്ന്

ടോക്കിയോ| Last Modified ശനി, 12 നവം‌ബര്‍ 2016 (13:41 IST)
രാജ്യത്ത് 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനോട് സഹകരിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് നന്ദി അര്‍പ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജപ്പാനില്‍ നിന്നാണ് നരേന്ദ്ര മോഡി നന്ദി അറിയിച്ചത്.

ജപ്പാനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും ഈ സംരംഭത്തിനോട് ഇന്ത്യയിലെ ജനങ്ങള്‍ സഹകരിക്കുന്നുണ്ട്. പുതിയ തീരുമാനത്തോട് സഹകരിക്കുന്ന ഇന്ത്യയിലെ ജനങ്ങളെ താന്‍ വന്ദനം ചെയ്യുന്നതായും മോഡി വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :