ന്യൂഡല്‍ഹി|
Last Modified വ്യാഴം, 10 നവംബര്‍ 2016 (14:26 IST)
ചരിത്രപ്രധാനമായ ഒരു പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇത്ര രഹസ്യമാക്കി വെച്ചത് എങ്ങനെയെന്നാണ് എല്ലാവരും തല പുകയ്ക്കുന്നത്. ഇത്തരമൊരു നീക്കം മുന്നില്‍ കണ്ട് കാര്യങ്ങള്‍ നീക്കി തുടങ്ങിയിരുന്നെങ്കിലും മാധ്യമങ്ങള്‍ പോലും ഇക്കാര്യങ്ങള്‍ അറിഞ്ഞില്ല.
ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ മന്ത്രിമാരെ രാത്രിയില്‍ പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിക്കുന്നതു വരെ തിരിച്ചുപോകാന്‍ അനുവദിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പ്രഖ്യാപനം വരുന്നതു വരെ മിക്ക മന്ത്രിമാരും ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നും വാര്‍ത്തകള്‍ ഉണ്ട്.
കൂടാതെ, 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുമെന്ന കാര്യം ഒരു തരത്തിലും പുറത്തുപോകുന്നില്ലെന്നും ഉറപ്പു വരുത്താനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് അംഗങ്ങള്‍ക്കും മോഡിയുടെ പ്രസംഗത്തിനു ശേഷം മാത്രം പുറത്തുപോകാനുള്ള അനുമതി മാത്രമാണ് നല്കിയത്.
പ്രധാനമന്ത്രിയുടെ പ്രഖ്യപനത്തിനു ഒരു മിനിറ്റ് മുമ്പ് പോലും വാര്‍ത്ത ചോര്‍ന്നു പോകരുതെന്ന നിര്‍ബന്ധമായിരുന്നു ഇതിനു പിന്നില്‍. മന്ത്രിസഭായോഗം തുടങ്ങുന്നതിനു 10 മിനിറ്റിനു മുമ്പ് മാത്രമാണ് ഇത് സംബന്ധിച്ച ചില സൂചനകള്‍ മന്ത്രിമാര്‍ക്ക് ലഭിച്ചത്. വൈകുന്നേരം 06.45ന് യോഗത്തിനായി എത്തിയ മന്ത്രിമാര്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കഴിയുന്നതു വരെ, രാത്രി ഒമ്പതുമണി വരെ യോഗസ്ഥലത്ത് ഉണ്ടായിരുന്നു.
ഏഴരയോടെ മന്ത്രിസഭായോഗം കഴിഞ്ഞതിനെ തുടര്‍ന്ന് രാഷ്‌ട്രപതിയെ തീരുമാനം അറിയിക്കുന്നതിനായി പ്രധാനമന്ത്രി പുറപ്പെട്ടു. ഈ സമയമെല്ലാം മന്ത്രിമാര്‍ യോഗം നടന്ന സ്ഥലത്ത് തന്നെയായിരുന്നു.