പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാ ബെന്‍ അന്തരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 30 ഡിസം‌ബര്‍ 2022 (08:27 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാ ബെന്‍ അന്തരിച്ചു. 100 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് തിരിച്ചിട്ടുണ്ട്.

നരേന്ദ്രമോദിയുടെ പ്രധാനമന്ത്രിയിലേക്കുള്ള വളര്‍ച്ചയ്ക്ക് ഹീരാബെന്‍ എന്നും ഊര്‍ജമായിരുന്നു. മാതാവുമായുള്ള ആത്മബന്ധത്തെ കുറിച്ച് പ്രധാനമന്ത്രി എന്നും വാചാലനായിരുന്നു. നോട്ട് നിരോധനവും വാക്‌സിന്‍ കുത്തിവയ്പ്പ് തുടങ്ങിയ പ്രധാന സംഭവവികാസങ്ങളില്‍ ഹീരാബെന്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :