തന്റെ വിജയത്തിന് പിന്നില്‍ മോദി അല്ലെന്ന് അദാനി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 29 ഡിസം‌ബര്‍ 2022 (12:37 IST)
തന്റെ വിജയത്തിന് പിന്നില്‍ മോദി അല്ലെന്ന് ഗൗതം അദാനി. കമ്പനിയുടെ വിജയത്തെ ഷോര്‍ടെം ലെന്‍സിലൂടെ നോക്കി കാണുന്നവരാണ് ആരോപണത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു നേതാവ് എന്റെ ജീവിതത്തില്‍ സ്വാധീനം ചൊലുത്തീട്ടില്ല. വിജയത്തിന് പിന്നില്‍ വിവിധ സര്‍ക്കാരുകളും നേതാക്കളും നടത്തിപ്പിലാക്കിയ നയങ്ങളും പരിഷ്‌കാരങ്ങളും ആണെന്ന് അദ്ദേഹം പറഞ്ഞു. മികച്ച കാഴ്ചപ്പാടും പ്രചോദിപ്പിക്കുന്നതുമായ നേതാവാണ് നരേന്ദ്രമോദി എന്നും അദ്ദേഹത്തിന്റെ പരിഷ്‌കാരങ്ങള്‍ കേവലം നയപരമല്ലെന്നും അദ്ദേഹം പറഞ്ഞു.

രാജീവ് ഗാന്ധി, നരസിംഹറാവു, നരേന്ദ്രമോദി എന്നിവരുടെ വിവിധ കാലഘട്ടത്തിലെ പരിഷ്‌കാരങ്ങള്‍ തന്റെ വളര്‍ച്ചയെ സഹായിച്ചു എന്ന് അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :