ജനുവരി മുതൽ 6 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

അഭിറാം മനോഹർ| Last Modified വ്യാഴം, 29 ഡിസം‌ബര്‍ 2022 (19:01 IST)
ജനുവരി ഒന്ന് മുതൽ ആറ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് കൊവിഡ് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കേന്ദ്രസർക്കാർ. ചൈന,ഹോങ്കോങ്,ജപ്പാൻ,സൗത്ത് കൊരിയ,സിംഗപൂർ,തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്ന് രാജ്യത്തിലെത്തുന്നവർക്കാണ് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്.

ഈ രാജ്യങ്ങളിൽ നിന്നും യാത്രക്കാർ യാത്ര പുറപ്പെടും മുൻപ് സർക്കാരിൻ്റെ എയർ സുവിധ പോർട്ടലിൽ അവരുടെ ടെസ്റ്റ് റിപ്പോർട്ടുകൾ ഇനി മുതൽ അപ്ലോഡ് ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. ചൈനയിലും കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും കൊവിഡ് ഉയരുന്നതിനെ തുടർന്നാണ് നടപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :