സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 29 ഡിസംബര്‍ 2022 (10:34 IST)
വന്‍ ആയുധശേഖരവുമായി ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന നാല് ഭീകരരെ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചു. ദേശീയപാത 44ല്‍ സിദ്ര പാലത്തിന് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. ഏഴ് എകെ 47 തോക്കുകള്‍, ഒരു എം4 റൈഫിള്‍, മൂന്ന് പിസ്റ്റള്‍, ഗ്രനേഡുകള്‍ അടക്കമുള്ള ആയുധങ്ങള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തു.
ട്രക്കിലാണ് ഇവര്‍ എത്തിയത്. വാഹനം നിര്‍ത്താന്‍ പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വണ്ടി നിര്‍ത്തി കടുത്ത മൂടല്‍ മഞ്ഞില്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആയുധങ്ങളും ഒളിച്ചിരുന്ന ഭീകരരെയും കണ്ടെത്തിയത്.