കനത്ത മഴ: എട്ട് വിമാനങ്ങൾ റദ്ദാക്കി, തമിഴ്‌നാട്ടിൽ നാളെയും റെഡ് അലർട്ട്

അഭിറാം മനോഹർ| Last Modified ബുധന്‍, 10 നവം‌ബര്‍ 2021 (17:52 IST)
കനത്ത തുടരുന്ന തമിഴ്‌നാട്ടിൽ മരണം പന്ത്രണ്ടായി. വരും മണിക്കൂറുകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചെന്നൈ,വില്ലുപുരം,ശിവഗംഗ,രാമനാഥപുരം,കാരക്കൽ എന്നിവിടങ്ങളിൽ ഇന്നും നാളെയും റെഡ് അലർട്ടാണ്.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചതാണ് മഴയ്ക്ക് കാരണം. ന്യൂനമർദ്ദം വടക്കുപടിഞ്ഞാറൻ തീരത്തേക്ക് മാറാൻ സാധ്യതയുണ്ട്എന്നും പുതുച്ചേരിയിലും കാരക്കലിലും ശക്തമായ മഴ ഉണ്ടാകുമെന്നുമാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അതേസമയം കാലാവസ്ഥ മോശമായ സാഹചര്യത്തെ തുടർന്ന് ചെന്നൈ എയർപോർട്ടിൽ നിന്നുള്ള 8 വിമാനങ്ങൾ റദ്ദാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :