1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Heavy Rain Yellow Alert Kerala

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു; ശക്തിപ്രാപിച്ച് ആന്ധ്ര തീരത്തേക്കെന്ന് മുന്നറിയിപ്പ്

Heavy Rain
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു. ഇത് ശക്തിപ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമായി ആന്ധ്ര തീരത്തേക്ക് പോകുമെന്നാണ് മുന്നറിയിപ്പുള്ളത്. അതേസമയം ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. 
 
അതേസമയം കേരളത്തില്‍ 12ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ 60 കിലോമീറ്റര്‍ വരെ കാറ്റുവീശാനും സാധ്യതയുണ്ട്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഒമിക്രോണ്‍: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകനയോഗം; തിയേറ്റര്‍ വിഷയവും ചര്‍ച്ചയാകും