1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Holiday declared in Palakkad district

കനത്ത മഴ, പാലക്കാട് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 1) അവധി പ്രഖ്യാപിച്ചു

Palakkad
കനത്ത കാലവര്‍ഷത്തിന്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍,  അംഗണവാടികള്‍, കിന്റര്‍ഗാര്‍ട്ടന്‍, മദ്രസ്സ, ട്യൂഷന്‍ സെന്റര്‍ ഉള്‍പ്പെടെ  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 01.08.2024 ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. 
 
മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്കും റസിഡന്‍ഷ്യല്‍ രീതിയില്‍ പഠനം നടത്തുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല. ടര്‍ഫുകളിലും മറ്റു കളിക്കളങ്ങളിലും കളികളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും  പാലത്തിനും ജലാശയങ്ങള്‍ക്കും സമീപം സെല്‍ഫി എടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതില്‍ നിന്നും സുരക്ഷാ കാരണങ്ങളാല്‍ ഏതാനും ദിവസം വിട്ടുനില്‍ക്കേണ്ടതാണ്.കുട്ടികള്‍ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടില്‍ തന്നെ സുരക്ഷിതമായി ഇരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്. 
 
നഷ്ടമാവുന്ന അധ്യയന ദിനങ്ങള്‍ക്ക് പകരം പ്രവര്‍ത്തിദിനങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ക്രമീകരിക്കേണ്ടതാണ്.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
വ്യാജ സന്ദേശങ്ങൾ വിലസുന്നു, പ്രളയ മുന്നറിയിപ്പ് ഔദ്യോഗികമായി നൽകുന്ന പോസ്റ്റുകൾ മാത്രം പരിഗണിക്കുക, നിലവിൽ കേന്ദ്ര ജല കമ്മീഷൻ പ്രഖ്യാപിച്ച മുന്നറിയിപ്പുകൾ ഇങ്ങനെ