‘തന്റെ ഭക്ഷണപ്പാത്രം കഴുകി വെക്കണമെന്ന് പൈലറ്റ്, പറ്റില്ലെന്ന് ജീവനക്കാരന്‍’‍; എയര്‍ ഇന്ത്യ വിമാനം വൈകിയത് ഒരു മണിക്കൂർ

  lunch box , member , air india , pilot , crew member , ക്രൂ മെമ്പര്‍ , എയര്‍ ഇന്ത്യ , വിമാനം , പൈലറ്റ് , ഭക്ഷണം
ന്യൂഡല്‍ഹി| Last Updated: ബുധന്‍, 19 ജൂണ്‍ 2019 (15:29 IST)
പൈലറ്റിന്റെ ഭക്ഷണപ്പാത്രം കഴുകിവെക്കാന്‍ ക്രൂ മെമ്പര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ബെംഗളൂരു - ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം ഒരു മണിക്കൂറിലധികം വൈകി. പൈലറ്റും ജോലിക്കാരും തമ്മിലുണ്ടായ തര്‍ക്കമാണ് വിമാനം വൈകാന്‍ കാരണമായത്.

കഴിഞ്ഞ തിങ്കളാഴ്‌ച വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പായിരുന്നു വിമാനത്തിനുള്ളില്‍ വെച്ച് പൈലറ്റും ക്രൂ മെമ്പറും തമ്മില്‍ തര്‍ക്കമുണ്ടായത്. താന്‍ ഭക്ഷണം കഴിച്ച പാത്രം കഴുകിവെക്കാന്‍ പൈലറ്റ് ജീവനക്കാരില്‍ ഒരാളോട് പറഞ്ഞു. സാധിക്കില്ലെന്ന് ക്രൂ മെമ്പര്‍ പറഞ്ഞതോടെ യാത്രക്കാര്‍ നോക്കിയിരിക്കെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.

വാക്‌പോര് നീണ്ടതോടെ വിമാനം വൈകി. പൈലറ്റിന്റെ പിടിവാശിയാണ് തര്‍ക്കത്തിന് കാരണമായത്. ഇരുവരുടെയും തര്‍ക്കം യാത്രക്കാ‍രുടെ മുമ്പില്‍ വെച്ചായിരുന്നു. സംഭവം വിവാദമായതോടെ എയര്‍ ഇന്ത്യാ പൈലറ്റിനോടും ക്രൂ മെമ്പറോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :