വിമാനത്തിൽ സ്പെഷ്യൽ ഭക്ഷണം ഓർഡർ ചെയ്യരുത്; പൈലറ്റുമാരുടെ ഭക്ഷണ കാര്യത്തിൽ കർശന നിർദേശവുമായി എയർ ഇന്ത്യ

എയർഇന്ത്യ ഓപ്പറേഷൻസ് ഡയറക്ടർ അമിതാഭ് സിങ് ഇതുസംബന്ധിച്ച ഇമെയിൽ പൈലറ്റുമാർക്ക് അയച്ചു.

Last Modified ഞായര്‍, 7 ഏപ്രില്‍ 2019 (14:25 IST)
പൈലറ്റുമാരുടെ ഭക്ഷണകാര്യത്തിൽ കർശന നിർദ്ദേശവുമായി എയർഇന്ത്യ. കമ്പനി നൽകുന്ന ഭക്ഷണത്തിന് പുറമെ ഫ്ലൈറ്റിനുള്ളിൽവെച്ച് സ്പെഷ്യൽ ഭക്ഷണത്തിന് ഓർഡർ ചെയ്യരുതെന്നാണ് പുതിയ നിർദ്ദേശം.

എയർഇന്ത്യ ഓപ്പറേഷൻസ് ഡയറക്ടർ അമിതാഭ് സിങ് ഇതുസംബന്ധിച്ച ഇമെയിൽ പൈലറ്റുമാർക്ക് അയച്ചു.ആരോഗ്യസംബന്ധമായ പ്രശ്നമുള്ളവർക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം പ്രത്യേക ഭക്ഷണത്തിന് ഓർഡർ നൽകാവുന്നതാണ്.

കോക്ക്പിറ്റിലെ എല്ലാ ജീവനക്കാർക്കും ഈ നിർദ്ദേശം ബാധകമാണെന്നും ഇമെയിൽ സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.ബർഗർ, സൂപ്പ്, സ്മോക്ക്ഡ് സാൽമൺ തുടങ്ങിയ പ്രത്യേക ഭക്ഷണങ്ങൾ പൈലറ്റുമാർ ഓർഡർ ചെയ്യാറുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :