ജിയോ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത, ജിയോ പ്രൈം അംഗത്വം ഒരു വർഷത്തേക്ക് കൂടി സൗജന്യം !

Last Modified വെള്ളി, 10 മെയ് 2019 (16:19 IST)
ഉപയോക്താക്കൾക്ക് ജിയോയുടെ വക വീണ്ടും സമ്മാനം എത്തിയിരിക്കുകായണ്. ജിയോ പ്രൈം അംഗത്വം ഒരു വാർഷത്തേക്ക് കൂടി ഉപയോകതാക്കൾക്ക് സൗജന്യമയി ലഭ്യമാകും. ഇതോടെ പ്രർത്യേക ഓഫറുകളും ജിയോ ആപ്പുകളുടെ സൗജന്യ സബ്സ്ക്രിപ്ഷനും ഉപയോക്താക്കൾക്ക് പ്രത്യേക ചാർജ് നൽകാതെ തുടർന്നും ഉപയോഗിക്കാം.

നേരത്തെ അംഗാമായവർക്കും, പുതിയ ജിയോ ഉപയോക്താക്കൾക്കും പ്രൈം മെമ്പർഷിപ്പ് ജിയോ ഒരു വർഷത്തേക്ക് കൂടി സൗജന്യമായി നൽകും. മൈ ജിയോ അപ്പിലെ മൈ പ്ലാൻ എന്ന ഓപ്ഷനിൽ പോയാൽ ജിയോ പ്രൈം മെമ്പർഷിപ്പുമായി ബാന്ധപ്പെട്ട വിവരങ്ങൾ ഉപയോക്താക്കൾക്ക് അറിയാൻ സാധിക്കും.

കഴിഞ്ഞ വർഷം മെയിലാണ് ജിയോ പ്രൈം ആംഗത്വം ജിയോ ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്ക് കൂടി സൗജയമായി നൽകിയത്. ഇതിന്റെ കാലാവധി അവസാനിക്കാൻ ഇരിക്കെയാണ് ജിയോ പ്രൈം മെമ്പർഷിപ്പ് ഒരു വർഷത്തേക്ക് കൂടി ഉപയോക്തക്കൾക്ക് സൗജന്യമയി ലഭ്യമാകും എന്ന് കമ്പനി അറിയിച്ചത്. അടുത്ത വർഷം ഏപ്രിൽ വരെയാണ് ജിയോ പ്രൈം മെമ്പർഷിപ്പ് സൗജന്യമായി ഉപയോക്താക്കൾക്ക് ലഭിക്കുക.

പ്രൈം മെമ്പർഷിപ്പുള്ള ജിയോ ഉപയോക്താക്കൾക്ക് നിരവധി അധിക സേവനങ്ങളാണ് കമ്പനി നൽകുന്നത്. പ്രത്യേക ഡേറ്റ ഓഫറുകളും ക്യാഷ്ബാക്ക് വൗച്ചറുകളും ജിയോ പ്രൈം അംഗങ്ങൾക്ക് ലഭിക്കും. ഇതു കൂടാതെ. ജിയോ ടി വി, ജിയോ സിനിമ, ജിയോ മ്യൂസിക്, എന്നീ ആപ്പുകൾ പ്രത്യേക സബ്സ്ക്രിഫൻ കൂടാതെ തന്നെ ഉപയോഗിക്കാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :