ദിവസവും ലൈംഗിക ബന്ധത്തിലേർപ്പെട്ടില്ലെങ്കിൽ പ്രശ്നമില്ലേ ? സ്വയംഭോഗം ചെയ്യാറുണ്ടോ ? എയർ ഇന്ത്യ സീനിയർ ക്യാപ്റ്റൻ വനിതാ പൈലറ്റിനോട് ചോദിച്ചത് ഇക്കാര്യങ്ങൾ, പിന്നീട് സംഭവിച്ചത് ഇങ്ങനെ

Last Modified ബുധന്‍, 15 മെയ് 2019 (19:05 IST)
വനിതാ പൈലറ്റിന്റെ പരാതിയെ തുടർന്ന് സീനീയർ ക്യാപ്റ്റനെതിരെ അന്വേഷണം ആരംഭിച്ചിരിക്കുകായാണ് ലൈംഗിക ചുവയോടെ സംരാരിക്കുകയും വെർബൽ ഹരാസ്‌മെന്റിന് ഇരയാവുകയും ചെയ്തതോടെ സഹികെട്ടാണ് വനിതാ പൈലാറ്റ് എയാർ ഇന്ത്യ അധികൃതർക്ക് പരാതി നാൽകിയത്.

യുവതിയായ പൈലറ്റിന് പരീശീലനാം നാൽകിയിരുന്നത് ഇയാളായിരുന്നു. പരിശീലന സമയത്തെല്ലാം വളരെ മാന്യമായ രീതിയിലാണ് സീനിയർ ക്യാപ്റ്റൻ പെരുമാറിയിരുന്നത് എന്ന് വനിതാ പൈലറ്റ് നൽകിയ പരാതിയിൽ വ്യക്താമാക്കുന്നുണ്ട്. എന്നാൽ ട്രെയിനിംഗ് പൂർത്തിയാക്കിയതിന് ശേഷം ഹൈദെരാബദിലെ ഒരു റെസ്റ്റോറെന്റിലേക്ക് ഡിന്നറിന് ക്യപ്റ്റൻ യുവതിയെ ക്ഷണിക്കുകയായിരുന്നു.

മെയ് 5ന് ഹൈദെരാബാദിലെ റെസ്റ്റോറെന്റിൽ വച്ചാണ് മോഷമായ അനുഭവം യുവതിക്കുണ്ടായത്. റെസ്റ്റോറെന്റിൽ എത്തിയ യുവതിയോടെ താൻ കുടുംബ ബന്ധത്തിൽ സംതൃപ്തനല്ല എന്ന് പറഞ്ഞാണ് സംസാരം ആരംഭിച്ചത്. പിന്നീട് ഇയാൾ യുവതിയോട് ലൈംഗിക ചുവയുള്ള ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. അകന്നു കഴിയുന്നതിനാൽ ഭർത്താവുമൊത്തുള്ള ബന്ധം എങ്ങനെയാണ് ? ദിവസവും ലൈംഗിക ബന്ധത്തിലേർപ്പെട്ടില്ലെങ്കിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഒന്നുമില്ലേ ? നിങ്ങൾ സ്വയംഭോഗം ചെയ്യാറുണ്ടോ ? എന്നെല്ലാമാണ് ക്യാപ്റ്റൻ തന്നോട് ചോദിച്ചത് എന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു.

ക്യാപ്റ്റൻ അതിരുകടന്നതോടെ ഇത്തരം കര്യങ്ങൾ സാംസാരിക്കാൻ തനിക്ക് താൽപര്യമില്ല എന്നുപറഞ്ഞ് യുവതി മടങ്ങിപ്പോകുന്നതിനായി ക്യാബ് ബുക്ക് ചെയ്യുകയായിരുന്നു. കാർ വരുന്നതുവരെള്ള അര മണിക്കൂറോളം സമയം ഇയാൾ തന്നെ വക്കുകൾ കൊണ്ട് ഹാരാസ് ചെയ്തു എന്ന് യുവതി പരാതിയിൽ പറയുന്നുണ്ട്. റെസ്റ്റോറെന്റിൽനിന്നും മടങ്ങിയ ഉടൻ വനിതാ പൈലറ്റ് എയർ ഇന്ത്യ അധികൃതർക്ക് പരാതി നൽകി. സംഭവത്തിൽ എയർ ഇന്ത്യ ആന്വേഷണം നടത്തിവരികയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :