ഗുജറാത്തില്‍ പ്ലസ്ടുപരീക്ഷക്ക് അരമണിക്കൂര്‍ മുന്‍പ് വിദ്യാര്‍ത്ഥി ഹൃദയാഘാതം വന്ന് മരിച്ചു; പരീക്ഷ തുടങ്ങിയതിനു ശേഷം ഇത് രണ്ടാമത്തെ മരണം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 31 മാര്‍ച്ച് 2022 (11:34 IST)
ഗുജറാത്തില്‍ പ്ലസ്ടുപരീക്ഷക്ക് അരമണിക്കൂര്‍ മുന്‍പ് വിദ്യാര്‍ത്ഥി ഹൃദയാഘാതം വന്ന് മരിച്ചു. 18കാരനായ ഉട്‌സാവ് ഷാ ആണ് മരിച്ചത. നവ്‌സാരിയിലെ വിദ്യാകുഞ്ച് സ്‌കൂളിലെ കൊമേഴ്‌സ് വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ ദിവസം രാത്രി ഉറക്കമിളച്ച് പഠിക്കുകയായിരുന്നു. പരീക്ഷാ കേന്ദ്രത്തിലേക്ക് പോകുന്നതിന് മുന്‍പ് നെഞ്ചുവേദനയെടുക്കുന്നെന്ന് കുട്ടി പറഞ്ഞു. ഇതേതുടര്‍ന്ന് പിതാവ് നരേന്ദ്ര ഷാ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയി. പരീക്ഷയെ കുറിച്ചുള്ള ടെന്‍ഷനായിരിക്കാം കാരണമെന്നാണ് കരുതുന്നത്.

കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു. കുട്ടിയുടെ കണ്ണുകള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. അമിത വണ്ണമോ മറ്റ് അസുഖങ്ങളോ ഒന്നും ഇല്ലായിരുന്നു. തിങ്കളാഴ്ച പരീക്ഷ തുടങ്ങിയതിനു ശേഷം ഇത് രണ്ടാമത്തെ മരണമാണ്. തിങ്കളാഴ്ച മുഹമ്മദ് ആരിഫ് എന്ന കുട്ടി കാര്‍ഡിയക് അറസ്റ്റ് മൂലം മരണപ്പെട്ടിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :