1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Malappuram local News

മലപ്പുറത്തുനിന്ന് തട്ടിക്കൊണ്ടുപോയ ഏഴുവയസുകാരനെ പൊലീസ് കണ്ടെത്തി

Malappuram
മലപ്പുറത്തുനിന്ന് തട്ടിക്കൊണ്ടുപോയ ഏഴുവയസുകാരനെ പൊലീസ് കണ്ടെത്തി. കൊടുങ്ങല്ലൂരില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തില്‍ അയല്‍വാസിയായ ഷിനാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞദിവസം രാത്രി വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് 19കാരനായ ഷിനാസിനെ ഫ്‌ലാറ്റില്‍ നിന്ന് പുറത്താക്കിയതിന്റെ വിരോധത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. 
അടുത്ത ലേഖനം
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,225 പേര്‍ക്ക്; മരണം 28