ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (17:19 IST)
അമേരിക്കയില്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് സാധാരണ അമേരിക്കന്‍ പൌരന്മാരുടെ ഇടയില്‍ ജനപ്രീതി നേടിക്കൊടുത്ത ഒബാമ കെയര്‍ മാതൃക ഇന്ത്യയിലും പരീക്ഷിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം തയ്യാറെടുക്കുന്നു. രാജ്യത്തേ എല്ലാ പൌരന്മാര്‍ക്കുമായി സൗജന്യമരുന്നും ഇന്‍ഷുറന്‍സും ഉറപ്പു നല്‍കുന്നതാണ് പദ്ധതി . ലോകത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്നത്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഉഴുവന്‍ ആളുകള്‍ക്കും പദ്ധതിയുടെ ആനുകുല്യം സൌജന്യമായിരിക്കു. അതേ സമയം ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവര്‍ക്ക് ഇളവികളൊടെ പദ്ധതിയില്‍ ചേരാന്‍ സാധിക്കും. പദ്ധതി പ്രകാരം ആയുഷ് മരുന്നുകളടക്കം 50 അവശ്യമരുന്നുകള്‍ ലഭ്യമാക്കും. ഇവ സൌജന്യമായി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും.
മുപ്പതോളം ആയുഷ് മരുന്നുകളും പരിശോധനാ സാമഗ്രികളുമടക്കം സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കും. ആരോഗ്യപരിരക്ഷാ പദ്ധതി നടപ്പാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച എട്ടംഗ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഒക്‌ടോബര്‍ 9ന് ദല്‍ഹിയില്‍ നടക്കുന്ന സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗത്തില്‍ അവതരിപ്പിക്കും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.