നവജാത ശിശുമരണ നിരക്ക് കുറയ്ക്കാന്‍ കേന്ദ്രം

നവജാത ശിശു , കേന്ദ്ര സര്‍ക്കാര്‍ , ഹര്‍ഷവര്‍ദ്ധന്‍ , ലോകാരോഗ്യ
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 19 സെപ്‌റ്റംബര്‍ 2014 (08:46 IST)
2035ഓടെ നവജാത ശിശുമരണ നിരക്ക് കുറയ്ക്കാനുള്ള കര്‍മ്മപദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനും ബില്‍ ഗേറ്റ്‌സും ചേര്‍ന്ന് ഡല്‍ഹിയില്‍ നടത്തി.

ശിശുമരണനിരക്ക് 2035 ഓടെ സാധ്യമായത്രയും കുറയ്ക്കണമെന്ന് അസംബ്ലളി രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അഞ്ച് വയസില്‍ താഴെയുളള 13.3 ദശലക്ഷം കുട്ടികള്‍ പ്രതിവര്‍ഷം മരിക്കുന്നുവെന്നാണ് കണക്കുകള്‍. അതിനാല്‍ അഞ്ചു വര്‍ഷം മുമ്പ് 2030 ഓടെ നവജാത ശിശുമരണ നിരക്ക് കുറയ്ക്കാനുള്ള കര്‍മ്മപദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്. 2017 ല്‍ ഇത് 24 ലായും 2025 ല്‍ 13 ഉം ആയും കുറഞ്ഞേക്കും. ശിശുമരണനിരക്ക് കുറയ്ക്കുന്നതില്‍ കേരളം മുന്‍പന്തിയിലാണ്. എന്നാല്‍ ഉത്തര്‍പ്രദേശ് ,ബീഹാര്‍,മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ ഏറെ പിന്നിലും.

പോളിയോ നിര്‍മാര്‍ജ്ജനത്തിന് ഇന്ത്യ സ്വീകരിച്ച നടപടികള്‍ പ്രശംസനീയമാണെന്നും ശിശുമരണ നിരക്ക് കുറച്ചാല്‍ വലിയ നേട്ടമാകുമെന്നും ബില്‍ഗേറ്റ്‌സ് പറഞ്ഞു. കര്‍മ്മപദ്ധതിക്കായി സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ എല്ലാ വിധ സഹായങ്ങളും നല്‍കുമെന്ന് പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :