പശ്ചിമ ഘട്ട സംരക്ഷണം; ഗാഡ്ഗിലും പരിഗണനയിലെന്ന് പരിസ്ഥിതി മന്ത്രാലയം

ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (14:11 IST)
പശ്ചിമ ഘട്ട സംരക്ഷണത്തില്‍ നിലപാടുകള്‍ നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി മന്ത്രാലയം വിഷയത്തില്‍ വീണ്ടും നിര്‍ണ്ണായക നിലപാട് വ്യക്തമാക്കി. പശ്ചിമ ഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ റിപ്പോര്‍ട്ടും പരിഗണിക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ മന്ത്രാലം ദേശീയ ഹരിത ട്രിബ്യൂണലിനെ അറിയിച്ചിരിക്കുന്നത്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കുന്നുണ്ടെന്ന് പരിസ്ഥിതി സെക്രട്ടറിയാണ് സത്യവാങ്മൂലത്തില്‍ അറിയിച്ചത്. നേരത്തെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പരിഗണിക്കുന്നതായാണ് അറിയിച്ചിരുന്നത്. നേരത്തെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനം പുറത്തിറക്കിയിരുന്നു.

അതേ സമയം പരിസ്ഥിതി സംരക്ഷണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. അന്തിമ വിജ്ഞാപനം വരും വരെ പരിസ്ഥിതി സംരക്ഷിക്കാനാകുമോയെന്ന് അറിയിക്കണം. ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഹരിത ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു.

അന്തിമ വിജ്ഞാപനം വരുംവരെ നവംബര്‍ 13ലെ ഉത്തരവ് നടപ്പാക്കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു.കേരളം ഉള്‍പ്പെടെ നടപടി പൂര്‍ത്തിയാക്കിയ സംസ്ഥാനങ്ങളില്‍ വേഗം തീരുമാനം എടുത്തുകൂടെ. തീരുമാനം നീട്ടിക്കൊണ്ടു പോകുന്നത് ഉചിതമല്ലെന്നും കേന്ദ്ര സര്‍ക്കാരിനോട് ട്രൈബ്യൂണല്‍ പറഞ്ഞു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :