ഡീസലിന് 40 പൈസ വിലകുറയ്ക്കും

ഡീസല്‍, വില, കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി| VISHNU.NL| Last Modified ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (14:05 IST)

ഏഴു വര്‍ഷത്തിനിടെ രാജ്യത്ത് ആദ്യമായി ഡീസലിന് വിലകുറയുന്നു. ലിറ്ററിന്‍ 40 പൈസ കുറച്ചേക്കുമെന്നാണ് കരുതുന്നത്. ഇത് സംഭന്ധിച്ച തീരുമാനം ഉടനെ ഉണ്ടാകും. ഡീസലിന്റെ കുറയ്ക്കുമെന്ന വാര്‍ത്തകള്‍ നേരത്തേ പുറത്തു വന്നിരുന്നു. എന്നാല്‍ എത്ര രൂപ കുറയ്ക്കുമെന്ന് വ്യക്തമായിരുന്നില്ല.

രാജ്യാന്ത്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതും രൂ‍പ ശക്തി പ്രാപിച്ചതുമാണ് ഡീസല്‍ വിലകുറയുന്നതിലേക്ക് നയിച്ചത്. മാസം തോറും ഡീസലിന്റെ വില ലിറ്ററിന് 50 പൈസ വീതം വര്‍ധിപ്പിച്ച യുപിഎ സര്‍ക്കാരിന്റെ നയം എന്‍ഡിഎ സര്‍ക്കാരും തുടര്‍ന്നുവരുകയായിരുന്നു.

ഇത്തരത്തില്‍ സബ്സീഡി ഭാരം പടിപടിയായി കുറച്ചുകൊണ്ട് വന്നതോടെ ഡീസല്‍ വില്‍പനയില്‍ എണ്ണക്കമ്പനികള്‍ക്ക് ലാഭം ലഭിച്ചുതുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വില കുറയ്ക്കുന്നതിനോടൊപ്പം തന്നെ ഡീസല്‍ വിലനിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കുന്ന നിര്‍ണ്ണായക തീരുമാനവും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടേക്കും.

ഡീസല്‍ വിലയ്ക്കൊപ്പം പെട്രോളിന്റെ വിലയും കുറയാനാണ് സാധ്യത. പെട്രോളിന് ഒരുരൂപ കുറയുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :