കർഷകർക്ക് കാട്ടുപന്നികളെ കൊല്ലാം, പുതിയ ഉത്തരവ് ഉടനെന്ന് മന്ത്രി

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 11 മെയ് 2020 (12:39 IST)
കൃഷി നശിപ്പിയ്ക്കുകയും ജനങ്ങളെ അക്രമിയ്ക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ കൊല്ലാൻ പുതിയ ഉത്തരവിറക്കുമെന്ന് മന്ത്രി കെ രാജു. നിലവിലുള്ള ഉത്തരവിന്റെ പോരായ്മകൾ പരിഹരിയ്ക്കാനാണ് പുതിയ ഉത്തരവ് തയ്യാറാക്കുന്നത്. പുതിയ ഉത്തരവ് പ്രകരം ക്ലർഷകർക്ക് തന്നെ കാട്ടുപന്നിയെ കൊല്ലാൻ അനുവദം ലഭിയ്ക്കും. ഇത്തരത്തിൽ ഒരു പന്നിയെ കൊല്ലുന്ന്തിന് കർഷകന് 1,000 രൂപ നൽകും. പുതുക്കിയ ഉത്തരവ് പുറത്തിറങ്ങുന്നതുവരെ നിലവിലെ ഉത്തരവ് പ്രകാരം നടപയെടുക്കാൻ ഡിഎഫ്ഒ മാർക്ക് നിർദേശം നൽകിയതായും മന്ത്രി കെ രാജു പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :