യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ നാട്ടുകാർ കെട്ടിയിട്ടു മർദ്ദിച്ചു

യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ നാട്ടുകാർ കെട്ടിയിട്ടു മർദ്ദിച്ചു

ബംഗളൂരു| aparna shaji| Last Modified ശനി, 2 ഏപ്രില്‍ 2016 (14:31 IST)
യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ നാട്ടുകാർ കെട്ടിയിട്ടു മർദ്ദിച്ചു. ബംഗളൂരു നഗരത്തിൽ വെച്ച് യുവതിയോട് അസഭ്യം പറയുകയും ശല്യപ്പെടുത്തുകയും ചെയ്ത എഞ്ചിനീയറെയാണ് നാട്ടുകാർ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചത്.

ഭർത്താവിനൊപ്പം സഞ്ചരിച്ച യുവതിയെ ഇയാൾ പിന്തുടരുകയും അസഭ്യം പറയുകയുമായിരുന്നു. ശല്യം സഹിക്കാതെയായതിനെത്തുടർന്ന് യുവതിയും ഭർത്താവും നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് നാട്ടുകാർ ഇയാളെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

സംഭവത്തെത്തുടർന്ന് ഇയാൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം ഇയാൾ അപമര്യാദയായി പെരുമറിയതിനും അസഭ്യം പറഞ്ഞതിനും ഇയാൾക്കെതിരേയും പരാതി ലഭിച്ചിട്ടുണ്ട്. സംഭവം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :