മുംബൈ|
jibin|
Last Modified ശനി, 2 ഏപ്രില്‍ 2016 (14:22 IST)
പ്രമുഖ നടി പ്രത്യുഷ ബാനര്‍ജിയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകന്‍ രാഹുല്‍ രാജ് സിംഗിനെ മുംബൈ പൊലീസ് കസ്‌റ്റഡിയിലെടുത്തു. മരണത്തിന് ഇത്തരവാദി രാഹുലാണെന്ന് പ്രത്യുഷയുടെ അമ്മ സോമ ബാനർജി ആരോപിച്ചതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. രാഹുലുമായുള്ള പ്രശ്നങ്ങളാണ് പ്രത്യുഷയുടെ മരണത്തിന് കാരണമായതെന്നാണ് പൊലീസ് നിഗമനം. പ്രത്യുഷയുടെ ബന്ധുക്കളുടെയുടെ സുഹൃത്തുക്കളുടെയും മൊഴിയും പൊലീസ് രേഖപ്പെടുത്തും.
താരത്തിന്റെ മുന്‍ കാമുകന്‍ മകരന്ദ് മല്‍ഹോത്ര എന്ന വ്യവസായിയുമായി പ്രശ്നങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിച്ചു വരികയാണെങ്കിലും പ്രത്യുഷയുടെ അമ്മ രാഹുലിനെതിരെയാണ് ആരോപണം ഉന്നയിക്കുന്നത്. മാർച്ച് 15ന് അപ്പ്ഡേറ്റ് ചെയ്‌ത പ്രത്യുഷയുടെ വാട്ട്‌സ് ആപ്പ് സ്‌റ്റാസ് മരിച്ചാലും നിന്നിൽ നിന്ന് മുഖം മാറ്റില്ല എന്നാണ്. ഇത് രാഹുലിനെ ഉദ്ദേശിച്ചാണെന്നും ഇരുവരും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ മകളുടെ മരണത്തിന് വഴിവെക്കുകയുമായിരുന്നുവെന്നുമാണ് സോമ വ്യക്തമാക്കുന്നത്.
രാഹുലിനെ വിവാഹം കഴിക്കാൻ മകൾ ഒത്തിരി ആഗ്രഹിച്ചിരുന്നുവെന്ന് സോമ വ്യക്തമാക്കി. അതേസമയം, രാഹുലുമായുള്ള പ്രശ്‌നങ്ങള്‍ ഗുരുതരമായതിനെ തുടര്‍ന്ന് താരം കടുത്ത വിഷാദത്തിലായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു. രാഹുലിനെ വിവാഹം കഴിക്കുമെന്നുള്ള സൂചനകള്‍ പ്രത്യുഷ സുഹൃത്തുകള്‍ക്ക് നല്‍കിയിരുന്നതാണ് മരണത്തിന് കാരണമായതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
അതേസമയം തന്നെ പ്രത്യുഷയുടേത് ആത്മഹത്യയാണെന്ന് തോന്നുന്നില്ലെന്നും നടന്നത് ആസൂത്രിത കൊലപാതകമാണെന്ന വാദവുമായി സുഹൃത്തും ബിഗ്ബോസ്7 മത്സരാർഥിയും ആയിരുന്ന അജാസ് ഖാൻ രംഗത്തെത്തി. ഹോളിക്ക് മുമ്പ് പ്രത്യുഷയെ കണ്ടപ്പോള്‍ അവര്‍ ഒത്തിരി മാറി പോയിരുന്നു. ഭയത്തോടെയാണ് അവര്‍ പെരുമാറിയത്, ഇതിനിടെയില്‍ രാഹുലിനെ പ്രത്യുഷ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എനിക്കറിയാമായിരുന്ന ആ പ്രത്യുഷയെ അല്ല അവിടെ കണ്ടതെന്നും അജാസ് പറഞ്ഞു.