ബാലികയെ പീഡിപ്പിക്കുന്നത് തടയാന്‍ ശ്രമിച്ച ബോക്സറെ കുത്തിക്കൊന്നു

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 9 ജൂണ്‍ 2021 (16:57 IST)
ചണ്ഡീഗഡ് : പന്ത്രണ്ടുവയസുള്ള ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ തടഞ്ഞതിന് ഇരുപത്തിനാലുകാരനായ ബോക്സര്‍ കുത്തിക്കൊന്നു. കഴിഞ്ഞ ദിവസം രാത്രി കാമേഷ് എന്ന ബോക്‌സറാണ് ഹരിയാനയിലെ റോത്തക്കിലെ റസിഡന്‍ഷ്യല്‍ കോളനിയില്‍ വച്ച് കൊലചെയ്യപ്പെട്ടത്.

സമീപത്തെ തേജ് കോളനിയിലുള്ള ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന കാമേഷ് മറ്റൊരു യുവാവ് പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത്കണ്ട് തടഞ്ഞു. എന്നാല്‍ അയാളെ കാമേഷിനെ കത്തിയെടുത്ത് നിരവധി തവണ കുത്തുകയായിരുന്നു. സമീപ വാസികള്‍ ഓടിയെത്തി കാമേഷിനെ റോത്തക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയെ പിടികൂടാനായി പോലീസ് വ്യാപക അന്വേഷണം ആരംഭിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :