1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Chennai school teacher sexual harassment

ഓണ്‍ലൈന്‍ ക്ലാസില്‍ തോര്‍ത്ത് മാത്രം ഉടുത്ത് അധ്യാപകന്‍, അശ്ലീല സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും വിദ്യാര്‍ത്ഥിനികളുടെ പരാതി

Chennai
ഓണ്‍ലൈന്‍ ക്ലാസില്‍ തോര്‍ത്ത് മാത്രം ഉടുത്ത് എത്തിയ അധ്യാപകനെതിരെ പരാതി. ചെന്നൈ കെകെ നഗര്‍ പിഎസ്ബിബി സ്‌കൂളിലെ കൊമേഴ്‌സ് അധ്യാപകനെതിരെയാണ് പരാതി. സംഭവത്തില്‍ മാനേജ്‌മെന്റ് അധ്യാപകനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഈ അധ്യാപകന്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടിട്ടുണ്ട്. 
 
സംഭവത്തില്‍ അധ്യാപകനെതിരെ പൂര്‍വ വിദ്യാര്‍ത്ഥിനികളും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഡിഎംകെ നേതാവ് കനിമൊഴി എംപി ഇടപെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികളോട് ഫോട്ടോ അയച്ചുതരാനും അധ്യാപകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിപ്പെട്ടാല്‍ ഗ്രേഡ് കുറയ്ക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. അധ്യാപകന്റെ ചിത്രമടക്കം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.
അടുത്ത ലേഖനം
എം.ബി.രാജേഷ് സ്പീക്കറായി; ജയം 96 വോട്ടുകളോടെ