ഗുജ്ജറുകളുടെ സമരത്തില്‍ റെയില്‍വെയ്ക്ക് നഷ്ടം കോടികള്‍

Last Modified ചൊവ്വ, 26 മെയ് 2015 (17:34 IST)
തൊഴില്‍സംവരണമാവശ്യപ്പെട്ട് ഗുജ്ജര്‍ സമുദായക്കാര്‍ രാജസ്ഥാനില്‍ തീവണ്ടിപ്പാത തടഞ്ഞുള്ള പ്രക്ഷോഭം തുടരുമ്പോള്‍ റെയില്‍വേയ്ക്ക് നഷ്ടമാകുന്നത് കോടികള്‍.സമരം മൂലം ഡല്‍ഹി- മുംബൈ റൂട്ടില്‍ പശ്ചിമ റെയില്‍വേക്ക് സ്ഥിരമായി ട്രെയിനുകള്‍ റദ്ദാക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്.

ഇതുമൂലം പ്രതിദിനം 15 കോടി രൂപയോളം രൂപയാണ് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. ദിവസവും ചരക്കുവണ്ടികള്‍ ഉള്‍പ്പടെ
ഇരുപതു ട്രെയിനുകള്‍ റദ്ദാക്കേണ്ടി വരുന്നുണ്ട്.ഭരത്പൂര്‍ ജില്ലയിലാണ് ഗുജ്ജറുകള്‍ റെയില്‍വേ ട്രാക്കുകള്‍ ഉപരോധിച്ച് സമരം നടത്തുന്നത്. നേരത്തെ സമരം അവസാനിപ്പിക്കാനായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :