അഹമ്മദാബാദ്|
webdunia|
Last Modified ചൊവ്വ, 6 മെയ് 2014 (09:44 IST)
നരേന്ദ്ര മോഡിക്കു പകരം ഗുജറാത്ത് മുഖ്യമന്ത്രി ആകാന്‍ തയ്യാറാണെന്ന് ഗുജറാത്ത് മന്ത്രിയായ നിതിന്‍ പട്ടേല്‍.
'നിങ്ങള്‍ ഏതെങ്കിലും എംഎല്‍എയോട് മുഖ്യമന്ത്രി ആവുന്നോ എന്നു ചോദിച്ചാല്‍ അതെ എന്നേ പറയൂ. വിരാട് കോഹ്‌ലിയോട് ക്രിക്കറ്റ് ടീം ക്യാപ്റ്റനാകുന്നോ എന്നു ചോദിച്ചാല്‍ ഇല്ല എന്നു പറയില്ല’- പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം പാര്‍ട്ടി എന്തു തീരുമാനിച്ചാലും അതു അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോഡി ഒഴിഞ്ഞാല്‍ മുഖ്യമന്ത്രി പദവിയിലേക്ക് മുതിര്‍ന്ന മന്ത്രിമാരായ ആനന്ദി പട്ടേല്‍, മോദിയുടെ വിശ്വസ്‌തന്‍ അമിത് ഷാ, മന്ത്രി സൗരഭ് പട്ടേല്‍, മുതിര്‍ന്ന നേതാവ് പുരുഷോത്തം രുപാല എന്നിവര്‍ പരിഗണിക്കപ്പെടും എന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഞാന്‍ തയാര്‍ എന്നു പറഞ്ഞ് ധനമന്ത്രിയായ നിതിന്‍ പട്ടേല്‍ രംഗത്തുവന്നത്.