1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. കേരള വാര്‍ത്ത
  6. kadakam palli land isseue

സലിംരാജും മുഖ്യമന്ത്രിയും തമ്മില്‍ വഴിവിട്ടബന്ന് വിഎസ്‌

കടകം പള്ളി ഭൂമി തട്ടിപ്പിന്
മുഖ്യമന്ത്രിയും മുന്‍ ഗണ്‍മാന്‍ സലിം രാജും തമ്മില്‍ വഴിവിട്ട ബന്ധമാണ് ഉള്ളതെന്ന് പറഞ്ഞു കൊണ്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്തെത്തി.

കടകം പള്ളി ഭൂമി തട്ടിപ്പിന് ഇരയായവര്‍ കടകംപള്ളി വില്ലേജ് ഓഫീസിന് മുന്നില്‍ നടത്തിവന്ന ഒന്നാംഘട്ട സമരം അവസാനിപ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് വി‌എസ് മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമര്‍ശനമുന്നയിച്ചത്.

തനിക്ക് ദോഷംവരുത്തുന്ന പ്രവര്‍ത്തനം നടത്തിയിട്ടുപോലുംമുഖ്യമന്ത്രി സലിം രാജിനെ സഹായിച്ചെന്നും ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ വൈകിപ്പിക്കാന്‍ മുഖ്യമന്ത്രി സലിം രാജിനെ സഹായിച്ചുവെന്നും വിഎസ് ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന സെക്രട്ടേറിയറ്റിന് മുന്നിലേക്ക് സമരം മാറ്റണമെന്നും എല്‍ഡിഎഫിന്റെയും തന്റെയും പിന്തുണ സമരത്തിനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഏതറ്റംവരെ പോയാലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കണമെന്നും വി എസ് പറഞ്ഞു.
About Writer
VISHNU.NL